സി - ടെക്ക് കമ്പ്യൂട്ടർ സെന്റർ ഉദ്ഘാടനവും ബിരുധ ദാനവും ജൂലൈ 13 നാളെ മഞ്ചേശ്വരം എംഎൽഎ, എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും
സി - ടെക്ക് കമ്പ്യൂട്ടർ സെന്റർ ഉദ്ഘാടനവും ബിരുധ ദാനവും ജൂലൈ 13 നാളെ
മഞ്ചേശ്വരം എംഎൽഎ, എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും
ബദിയടുക്ക: കഴിഞ്ഞ എട്ട് വർഷമായി മലയോര മേഖലയുടെ അഭിമാനമായി മാറിയ എയിംസ് കോളേജിൽ പുതുതായി ആരംഭിച്ച സി - ടെക്ക് കമ്പ്യൂട്ടർ എജുക്കേഷൻ സെൻറർ ഉദ്ഘാടനം ജൂലൈ 13 വ്യാഴം രാവിലെ 10 30 ന് മഞ്ചേശ്വരം നിയോജകമണ്ഡലം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന ബിരുദധാന ചടങ്ങിന് സയ്യിദ് കെ എസ് അഹമ്മദ് മുഖ്താർ തങ്ങൾ കുമ്പോൾ നേതൃത്വം നൽകും.
ഫാളില ശരീഅ, പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ്, ഫാഷൻ ഡിസൈനിങ്, ഗവ. പ്രീമാരിറ്റൽ കൗൺസിലിംഗ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
എയിംസിൽ പഠിച്ച് വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിക്കും.
വിവിധ മത-സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പ്ലസ് വൺ , ഫാഷൻ ഡിസൈനിംഗ്, കംപ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ ബന്ധപ്പെടേണ്ട നമ്പർ : 81 38 83 83 73

No comments