രഹസ്യരേഖകൾ നൽകിയത് പാകിസ്താനിലേക്ക്?; ധനകാര്യ വകുപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ഗാസിയാബാദ് പൊലീസ് ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയായ നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥനാണ് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായത്
രഹസ്യരേഖകൾ നൽകിയത് പാകിസ്താനിലേക്ക്?; ധനകാര്യ വകുപ്പ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ഗാസിയാബാദ് പൊലീസ്
ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയായ നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥനാണ് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായത്
രാജ്യത്തെ രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകൾ അജ്ഞാതന് ചോർത്തി നൽകിയ കേസിൽ ധനകാര്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയായ നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥനാണ് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായത്.
ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്കാണ് ഇയാൾ കൈമാറിയത്. രാജ്യ സുരക്ഷയ്ക്കും താല്‍പര്യത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നതാണ് യുവാവിന്റെ നടപടികള്‍ എന്ന് വിശദമാക്കിയാണ് പൊലീസ് നടപടി. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഐടി വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ കരാര്‍ ജീവനക്കാരനാണ് നവീന്‍. ഓരോ രേഖയ്ക്കും 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് നവീന്‍ പാല്‍ ഈടാക്കിയിരുന്നത്. രേഖകള്‍ അയച്ച് നല്‍കിയിരുന്ന നമ്പര്‍ അഞ്ജലി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു നവീന്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. നിലവില്‍ പാകിസ്താനില്‍ ഉപയോഗത്തിലിരിക്കുന്നതാണ് ഈ നമ്പര്‍ എന്നാണ് വിവരം. വാട്ട്സ് ആപ്പ് കോളിലൂടെയാണ് ഇയാള്‍ നവീനിന് പണം വാഗ്ദാനം ചെയ്ത് രഹസ്യ രേഖകള്‍ ആവശ്യപ്പെട്ടത്.
പ്രതിഫലമായി പണം നല്‍കിയും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയായിരുന്നു. ചോദ്യം ചെയ്യലിലാണ് രഹസ്യ രേഖകള്‍ പണം നല്‍കിയതിനേ തുടര്‍ന്ന് അജ്ഞാതനായ ആള്‍ക്ക് നല്‍കിയതെന്ന് ഇയാള്‍ വിശദമാക്കിയതെന്നാണ് ഗാസിയാബാദ് ഡിസിപി ശുഭം പട്ടേല്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. മെയ് മാസത്തിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.

No comments