Breaking News

കേരള സര്‍ക്കാര്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ആര്‍ട്ടിസ്റ്റ് സംഘടനായ 'അസ്മ' യും സംയുക്തമായി നല്‍കുന്ന രത്‌ന പുരസ്‌കാരം ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന് സമ്മാനിച്ചു

 കേരള സര്‍ക്കാര്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ആര്‍ട്ടിസ്റ്റ് സംഘടനായ 'അസ്മ' യും സംയുക്തമായി നല്‍കുന്ന രത്‌ന പുരസ്‌കാരം

ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന് സമ്മാനിച്ചു




തിരുവനന്തപുരം: കേരള സര്‍ക്കര്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ആര്‍ട്ടിസ്റ്റ് സംഘടനായ 'അസ്മ' യും സംയുക്തമായി നല്‍കുന്ന
ഈ വര്‍ഷത്തെ രത്‌ന പുരസ്‌കാരം കാസറഗോഡ് പുതിയ ബസ്റ്റാന്റിന്‍
 പ്രവര്‍ത്തിക്കുന്ന ആര്‍ട്ടോ സ്‌കൂള്‍ ഓഫ് ഡിസൈന്‍ സ്ഥാപന ഉടമ നിസാമുദ്ദീന് മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സംസകൃതി ഭവന്‍ ചെയര്‍മാന്‍ ഗ്രാന്റ് മാസറ്റര്‍ ജി.എസ് പ്രദീപ് എന്നിവര്‍ ചേര്‍ന്ന്
സമ്മാനിച്ചു
കാസറഗോഡ് ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ 
ഗ്രാഫിക് ഡിസൈന്‍ രംഗത്ത്
തൊഴിലധിഷ്ഠിത കോഴ്‌സിലൂടെ നിരവധി ആളുകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്‌ന പുരസ്‌കാരം.

കണ്ണൂരിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച്
നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എം.പി ഡോ. ശിവദാസന്‍,
 സംസ്‌കൃതി ഭവന്‍ സെക്രട്ടറി മനേക്ഷ്,
മേയര്‍ അഡ്വ. മോഹനന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ,
തുടങ്ങിയ
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു

No comments