Breaking News

നീന്തൽക്കുളത്തിൽ വീണ് 3 വയസ്സുകാരന് ദാരുണ മരണം പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്‌ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്

 നീന്തൽക്കുളത്തിൽ വീണ് 3 വയസ്സുകാരന് ദാരുണ മരണം

പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്‌ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്


കാഞ്ഞങ്ങാട് : മൂന്നു വയസ്സുകാരൻ നീന്തൽക്കുളത്തിൽ വീണു മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്‌ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്നു രാവിലെ തൊട്ടടുത്തുള്ള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. സംഭവം ആരുടേയും ശ്രദ്ധയിപ്പെട്ടിരുന്നില്ല.

കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്കു പുറപ്പെട്ട പിതാവ് ഹാഷിം കുട്ടിയുടെ പിതാവ് ഹാഷിം പ്രവാസിയാണ്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്.

അതേസമയം തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല.

No comments