ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം പൊവ്വലിന്റെ നേതൃത്വത്തിൽ നാളെ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്തദാനം ചെയ്യും ജില്ലയിൽ രോഗികൾ നിലവിൽ നേരിടുന്ന അനുയോജ്യമായ ഗ്രൂപ്പിലെ രക്തലഭ്യത കുറവ് പരിഗണിച്ചാണ് രക്തദാനത്തിന് ടീം ട്രിയാങ്കിൾ വീണ്ടും മുന്നോട്ട് വന്നിരിക്കുന്നത്
ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം പൊവ്വലിന്റെ നേതൃത്വത്തിൽ നാളെ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്തദാനം ചെയ്യും
ജില്ലയിൽ രോഗികൾ നിലവിൽ നേരിടുന്ന അനുയോജ്യമായ ഗ്രൂപ്പിലെ രക്തലഭ്യത കുറവ് പരിഗണിച്ചാണ് രക്തദാനത്തിന് ടീം ട്രിയാങ്കിൾ വീണ്ടും മുന്നോട്ട് വന്നിരിക്കുന്നത്
കാസറഗോഡ് :
ബഫേ സപ്ലൈ തൊഴിൽ രംഗത്ത് ജില്ലയുടെ അഭിവാജ ഘടകമായി തുടരുന്ന 'ടീം ട്രിയാങ്കിൾ പൊവ്വലിന്റെ' സേവന പ്രവർത്തനത്തിന്റെ ഭാഗമായി നാളെ കാസറഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാനം നടത്തും.
രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ടും
അനുയോജ്യമായ ഗ്രൂപ്പിലെ രക്ത ലഭ്യത കുറവ് കാരണം നിലവിൽ ജില്ലയിൽ രോഗികൾ നേരിടുന്ന പ്രതികൂല സാഹചര്യവും മനസ്സിലാക്കി കൊണ്ടാണ് ടീം ട്രിയാങ്കിൾ നാളെ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനം ചെയ്യാൻ മുന്നോട്ട് വന്നിരിക്കുന്നത്.
ടീം ലീഡർമാരായ അഷ്‌റഫ് എം എ,കബീർ,റംഷാദ്,ഷംസീർ,ജംഷീ,ജാബിദ്,താഹിർ,ജാബിർ,ഫൈസൽ എന്നിവർ രക്തദാനത്തിന് ടീം അംഗങ്ങൾക്കൊപ്പം നേതൃത്വം നൽകും.
കേവലം തൊഴിൽ കൂട്ടായ്മ എന്നതിനപ്പുറം സാമൂഹികമായ വലിയൊരു ഉത്തരവാദിത്വമാണ് ടീം ട്രിയാങ്കിൾ എന്നും നിലനിർത്തുന്നത് എന്നും,ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഇതിനോടകം തന്നെ ടീമിന് ശ്രാഘനീയമായ ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട് എന്നും,
ഈ സൽപ്രവർത്തിയിൽ സമാനചിന്താഗതിയുള്ള എല്ലാ നന്മ മനുഷ്യരുടെയും എല്ലാവരുടെയും പ്രതീക്ഷിക്കുന്നതായും ടീം ഡയറക്ടർ ജാസർ പൊവ്വൽ പറഞ്ഞു.

No comments