വിന്‍ഡീസിനെതിരായ ഏകദിന പരമ്പര: രോഹിത്തിനൊപ്പം ഓപ്പണറായി സഞ്ജു സാംസണ്‍!
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര: രോഹിത്തിനൊപ്പം ഓപ്പണറായി സഞ്ജു സാംസണ്‍!
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം സഞ്ജു സാംസണിനെ ഓപ്പണറായി കണ്ടാലും അത്ഭുതപ്പെടാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ്. ഏകദിനത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷന്‍ എവിടെയാണെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഇന്ത്യ മധ്യനിരയിലാണ് നിലവില്‍ സഞ്ജുവിനെ പരിഗണിച്ചു വരുന്നത്.
സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലുണ്ട്. സൂര്യയും സഞ്ജുവും തമ്മില്‍ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സഞ്ജു ടോപ് ഓഡര്‍ ബാറ്റ്സ്മാനും സൂര്യ മധ്യനിരയില്‍ 4,5 പൊസിഷനില്‍ ബാറ്റുചെയ്യുന്നവനുമാണ്. സഞ്ജു സാംസണെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ കണ്ടാലും അത്ഭുതപ്പെടാനാവില്ല.
സഞ്ജുവും സൂര്യയും തമ്മില്‍ മത്സരം നടക്കുന്നില്ലെന്നാണ് കരുതുന്നത്. സഞ്ജുവും ടീമിലെ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായാണ് പോരാട്ടം നടക്കുന്നത്- പ്രസാദ് പറഞ്ഞു.

No comments