നായന്മാർമൂലയിൽ മേൽപാലം വേണം നൂറ് ദിനം പിന്നിട്ട് സത്യാഗ്രഹ സമരം കർമ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു
നായന്മാർമൂലയിൽ മേൽപാലം വേണം
നൂറ് ദിനം പിന്നിട്ട് സത്യാഗ്രഹ സമരം
കർമ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു
നായന്മാർമൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാർമൂലയിൽ മേൽ പാലം ആവശ്യപ്പെട്ട് കർമ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. കർമ സമിതി നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് നൂറ് പേരെ അണി നിരത്തി ചങ്ങല സംഘടിപ്പിച്ചത്. സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേർ പങ്കെടുത്തു.
ഖാദർ പാലോത്ത്, എൻ.എം. ഇബ്രാഹിം, എൻ.എം. ഹാരിസ്, ബദ്റുദ്ധീൻ പ്ലാനറ്റ്, പി.പി. ഉമ്മർ, എൻ.എ.താഹിർ, ബഷീർ കടവത്ത്, ടി.എം.എ.ഖാദർ, റഫീഖ് സാഹിബ്,അശ്റഫ് മൂപ്പൻ, ശരിഫ് കുരിക്കൾ, എസ്.എ മുഹമ്മദ്, അൻവർ ചോക്ലേറ്റ്, എ.എൽ. അസ്ലം, ഹമീദ് ചാല, ബദ്റുദ്ധീൻ, മുഹമ്മദ് ബെദിര, മൊയ്തു അറഫ, എം.എം. മജീദ്, ഇഖ്ബാൽ കല്ലുവളപ്പിൽ, ശംസു പാലോത്ത്, എൻ.ഇ. അബ്ദുല്ല, ബഷീർ മൊട്ടയിൽ, എൻ എ ഹനീഫ, എൻ.യു.ജബ്ബാർ,ഷമീം, നൗഷാദ് പെരുമ്പള, ബദ്റുദ്ധീൻ പെരുമ്പള, അശ്റഫ് മൂലയിൽ, ടി.എച്ച് സിദ്ധീഖ് നേതൃത്വം നൽകി.
No comments