Breaking News

ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തിയിട്ടും മുളിയാറിൽ സിവിൽ സർജനില്ലാതെ രണ്ടു വർഷം അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു

 ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തിയിട്ടും മുളിയാറിൽ സിവിൽ സർജനില്ലാതെ രണ്ടു വർഷം

അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു


ബോവിക്കാനം: മുളിയാർ ഫാമിലി ഹെൽത്ത് സെൻ്ററിൽ സിവിൽ സർജൻ, അസിസ്റ്റൻറ് സർജൻ
ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് കത്തയച്ചു. കഴിഞ്ഞ രണ്ടു വർഷത്തിലധിക മായി സിവിൽസർജന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ആകെ വേണ്ട മൂന്ന് അസിസ്റ്റൻ്റ് സർജൻ മാരിൽ ഒരാൾ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടതാണ്. 

എൻഡോസൾഫാൻ ദുരിതബാധിത പട്ടിക യിൽപെട്ട മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തെ അടുത്തിടെ ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തിയെ ങ്കിലും ആവശ്യത്തിന് ഡോക്ടർമാരെയോ ജീവനക്കാരെയോ നിയമിച്ചിട്ടില്ല. 
ദിനം പ്രതി ശരാശരി 450 നും 500 നും ഇടയിൽ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
 ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

No comments