മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു, വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു, വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽനിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലായിരുന്നു വീട്ടിലുണ്ടായിരുന്നവർ.
ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ (ഹെസ്‌കോം) കരാര്‍ജീവനക്കാരനാണ് പിതാവ് സന്തോഷ്. മകള്‍ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാന്നിധ്യ. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കാര്‍വാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments