Breaking News

കുമ്പള മുതൽ ആരിക്കാടി വഴി കാളത്തൂർ വരെ പോകുന്ന ബസുകളുടെ റൂട്ട് കട്ടത്തടുക്കവരെ നീട്ടണമെന്ന് ആവശ്യം ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഷ്‌റഫ്‌ കർള കാസർകോട് ആർ ടി ഒ ക്ക് പരാതി നൽകി

 കുമ്പള മുതൽ ആരിക്കാടി വഴി കാളത്തൂർ വരെ പോകുന്ന ബസുകളുടെ റൂട്ട് കട്ടത്തടുക്കവരെ നീട്ടണമെന്ന് ആവശ്യം

ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഷ്‌റഫ്‌ കർള കാസർകോട് ആർ ടി ഒ ക്ക് പരാതി നൽകി


കുമ്പള മുതൽ ആരിക്കാടി വഴി കളത്തൂർ വരെ ഓടുന്ന നിരവധി ലോക്കൽ ബസ്സുകളുണ്ട്. അതിൽ ചില (ഒന്നോ, രണ്ടോ ) ബസുകൾ മാത്രമാണ് കട്ടത്തഡ്ക വഴി പെർളയിലേക്ക് പോ കുന്നത്. ഈ റൂട്ടിൽ അംഗടി മുഗർ സ്കൂൾ, ക്ഷേണി സ്കൂൾ, അതുപോലെ പ്രമുഖ വിജ്ഞാന കേന്ദ്രമായ മുഹിമ്മാത്ത് സെന്റർ അടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

കളത്തൂർ വരെ ഓടുന്ന ബസ്സുകൾ അവിടന്ന് ഏകദേശം രണ്ടര കിലോമീറ്ററോ, മൂന്ന് കിലോമീറ്ററോ ഓടിയാൽ കട്ടത്തഡ്കയിൽ എത്തും. കളത്തൂർ വരെ ഓടുന്ന ബസ്സുകളുടെ പെർമിറ്റ്‌ കട്ടത്തഡ്ക വരെ നീട്ടിയാൽ നിരവധി തൊഴിലാളികളുടെയും, വിദ്യാർത്ഥികളുടെയും, മറ്റു പൊതു ജനങ്ങളുടെയും യാത്ര ക്ലേഷങ്ങൾക്ക് പരിഹാരമാകുമെന്ന്  
അറിയുന്നു. അതിനാൽ കുമ്പള മുതൽ കളത്തൂർ വരെ പോകുന്ന ഈ ബസ്സുകളുടെ 
സർവീസ് കുറച്ചു കൂടി നീട്ടി കട്ടത്തഡ്ക വരെ ആകാനുള്ള സംവിധാനം സ്വീകരിക്കണമെന്ന് ഇതിനാൽ അറിയിക്കുന്നു.

അഷ്‌റഫ്‌ കർള
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,
കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌.

No comments