എതിരാളികളെ തുരത്താൻ പുത്തൻ ലുക്കിൽ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയിൽ !
എതിരാളികളെ തുരത്താൻ പുത്തൻ ലുക്കിൽ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയിൽ !
ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നായ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 യുടെ പുതിയ പതിപ്പ് വിപണിയിലെത്തി. പുതിയ തലമുറ ബുള്ളറ്റ് 350യുടെ ലോഞ്ച് സെപ്റ്റംബർ ഒന്നിന് നടക്കുമെന്ന് ഔദ്യോഗികമായി റോയൽ എൻഫീൽഡ് അറിയിച്ചിരുന്നു. കമ്പനി തന്നെയാണ് ബൈക്കിന്റെ ലോഞ്ച് ഇവന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ബുള്ളറ്റ് 350 പുറത്തിറങ്ങും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
പൊതുവെ റോയൽ എൻഫീൽഡ് ബൈക്കുകളെയെല്ലാം ബുള്ളറ്റ് എന്ന് വിളിക്കാറുണ്ട്. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയമായ ബുള്ളറ്റ് എന്ന മോഡൽ തന്നെയാണ് ഈ വിളിക്ക് കാരണമായത്. ഈ മോട്ടോർസൈക്കിളിനെ പുതുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ് ഇപ്പോൾ. പുതിയ ക്ലാസിക്ക് 350 പോലെ പുതിയ എഞ്ചിനും റീഡിസൈൻ ചെയ്ത ബോഡിയും പുറത്തിറക്കാനിരിക്കുന്ന ബുള്ളറ്റ് മോഡലിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ബുള്ളറ്റിന്റെ ആർക്കിടെക്ചറും ഡിസൈനും പഴയ മോഡലിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഷാസി, വീതിയേറിയ ഫ്രണ്ട് ടയറുകൾ, സ്റ്റെബിലിറ്റിക്കും സ്റ്റോപ്പിങ് പവറിനുമായി മികച്ച ബ്രേക്കുകൾ, ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം പുതിയ പതിപ്പിൽ കമ്പനി നൽകുമെന്നാണ് പ്രതീക്ഷ.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോട്ടോർസൈക്കിളിൽ കമ്പനി ഏറ്റവും പുതിയ ജെ സീരീസ് 350 സിസി എഞ്ചിനായിരിക്കും നൽകുന്നത്. ക്ലാസിക്ക് 350ലെ 349സിസി എൻജിൻ തന്നെയാകാനാണ് സാധ്യത. ഏകദേശം 20 എച്ച്പി പവറും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹണ്ടർ 350, മീറ്റിയോർ 350, ക്ലാസിക്ക് 350 എന്നിവയ്ക്ക് സമാനമായി ജെ സീരീസ് എഞ്ചിനൊപ്പം 5 സ്പീഡ് ഗിയർബോക്സും റോയൽ എൻഫീൽഡ് പുതിയ ബുള്ളറ്റിൽ നൽകും. വൈബ്രേഷൻ കുറഞ്ഞ ഈ എഞ്ചിൻ മികച്ച മൈലേജും ബൈക്കുകൾക്ക് നൽകുന്നുണ്ട്.
ഒൻപതു പതിറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ചു കൊണ്ടാണ് തികച്ചും പരിഷ്‌കൃതമായ പുതിയ ബുള്ളറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ചെന്നൈയിലെ ഫാക്ടറിയിൽ പുതിയ മോഡൽ പുറത്തിറക്കിക്കൊണ്ട് റോയൽ എൻഫീൽഡ് സിഇഒ ബി. ഗോവിന്ദരാജൻ പറഞ്ഞു.
മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ, റോയൽ എൻഫീൽഡിന് ഇന്ത്യയിലുടനീളമുള്ള റൈഡർമാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഐതിഹാസികമായ ഡിസൈനുകളും കൈവരിച്ച പ്രശസ്തിയും കൊണ്ട് റോയൽ എൻഫീൽഡ് ഒരു ബ്രാൻഡ് എന്നതിനപ്പുറത്തേക്ക് ഉയരങ്ങളിൽ എത്തിക്കഴിഞ്ഞു.

No comments