രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌തി കണക്കിൽ 6,046.81 കോടിയുമായി ബിജെപി ഒന്നാമത്, കോൺഗ്രസും സിപിഎമ്മും അടുത്തടുത്ത്
രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌തി കണക്കിൽ 6,046.81 കോടിയുമായി ബിജെപി ഒന്നാമത്, കോൺഗ്രസും സിപിഎമ്മും അടുത്തടുത്ത്
രാഷ്ട്രീയപാർട്ടികളുടെ ആസ്തികണക്കിൽ ഒന്നാമതെത്തി ബിജെപി. 6,046.81 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. രാജ്യത്തെ എട്ട് സാമ്പത്തിക പാർട്ടികളുടെ ആസ്തി കണക്കാക്കിയപ്പോഴാണ് ബിജെപി മുന്നിലെത്തിയത്.ആകെ ആസ്‌തി 8,829016 കോടിയാണ്. കഴിഞ്ഞവർഷം 7,297.62 കോടിയായിരുന്നു.
കണക്കെടുപ്പ് പ്രകാരം ബിഎസ്പി ഒഴികെ മറ്റെല്ലാ പാർട്ടികൾക്കും ആസ്തിയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടിക്കാണ് ഏറ്റവും കുറവ് ആസ്‌തി (1.82 കോടി രൂപ)കണക്കെടുപ്പിൽ കോൺഗ്രസ് സിപിഎമ്മിനേക്കാൾ അൽപം മുന്നിലാണ്. .
സിപിഎമ്മിന് 723.56 കോടിയും. കോൺഗ്രസിന് 763. 73 കോടിയുമാണ് ആസ്തി.15.67 കോടി രൂപയാണ് സിപിഐ യുടെ ആസ്തി. ബിഎസ്പി 690.71 കോടി, തൃണമൂൽ കോൺഗ്രസ് 458.10 കോടി എന്നിങ്ങനെയാണ് കണക്കുകൾ പോകുന്നത്.
നിലവിലെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ ബാധ്യതയുള്ള പാർട്ടി കോൺഗ്രസാണ്. 2021-22ൽ 41. 95 കോടിയാണ് പാർട്ടിയുടെ ബാധ്യത. സി പി എമ്മിന് 12 .21 കോടി. ബിജെപിക്ക് 5.17 കോടി എന്നിങ്ങനെയാണ് ബാധ്യതയുടെ കണക്കുകൾ. തിരഞ്ഞെടുപ്പ് പരിഷ്കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

No comments