Breaking News

ഷമി തുടങ്ങി രാഹുൽ അവസാനിപ്പിച്ചു, ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ജയം; ലോകകപ്പിന് മുമ്പ് ആരാധകർ കാണാൻ ആഗ്രഹിച്ച പ്രകടനവുമായി സൂര്യകുമാർ

 ഷമി തുടങ്ങി രാഹുൽ അവസാനിപ്പിച്ചു, ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ജയം; ലോകകപ്പിന് മുമ്പ് ആരാധകർ കാണാൻ ആഗ്രഹിച്ച പ്രകടനവുമായി സൂര്യകുമാർ


ഓസ്‌ട്രേലിയക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ ജയം. ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് പിന്തുടരുക ആയിരുന്നു ഇന്ത്യ . 142 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട് ഉയർത്തിയ ഗിൽ- ഋതുരാജ് സഖ്യമാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്.

ടോസ് നേടിയ രാഹുൽ കൂടുതൽ ആലോചനാകൾ ഒന്നും ഇല്ലാതെ പിച്ചിലെ സാഹചര്യങ്ങൾ മനസിലാക്കി ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. ആദ്യ ഓവറിൽ തന്നെ ഷമി നായകന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. അപകടകാരിയായ മിച്ചൽ മാർഷ് (4 ) മടക്കിയ ഷമി ആശിച്ച തുടക്കം ഇന്ത്യക്ക് നൽകി, സ്ലിപ്പിൽ ഗില്ലാണ് ക്യാച്ച് എടുത്തത്. തൊട്ടുപിന്നാലെ എത്തിയത് സ്റ്റീവ് സ്മിത്ത്, ഓപ്പണർ വാർണറുമൊത്ത് മെല്ലെ സ്മിത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. തുടക്കത്തിലേ ഒരു പതർച്ചക്ക് ശേഷം ഇരുവരും ചാർജായി. കൂടുതൽ അപകടകാരി വാർണർ തന്നെ ആയിരുന്നു.

വൈകാതെ തന്നെ അർദ്ധ സെഞ്ച്വറി നേടിയ വാർണർ കൂടുതൽ അപകടകാരി ആകുന്നതിന് മുമ്പ് ജഡേജ തന്നെ ആ കൂട്ടുകെട്ട് പൊളിച്ചു. ഇത്തവണയും ക്യാച്ച് എടുത്തത് ഗിൽ തന്നെ ആയിരുന്നു. പിന്നാലെ എത്തിയത് മറ്റൊരു സൂപ്പർ താരമായിരുന്നു മാർനസ് ലബുഷാഗ്നെ ആയിരുന്നു, സ്മിത്തുമൊത്ത് മറ്റൊരു കൂട്ടുകെട്ട് രൂപപെടുന്നതിന് മുമ്പ് രണ്ടാം സ്പെല്ലിങ് എത്തിയ ഷമി സ്മിത്തിനെ (41 ) ക്‌ളീൻ ബോൾ ചെയ്തു. കളിയിൽ പിടിമുറുക്കിയ ഇന്ത്യക്കായി അശ്വിൻ ലബുഷാഗ്നെയെ (39 ) കൂടി മടക്കിയതോടെ ഓസ്ട്രേലിയ തകർന്നതായിരുന്നു. എന്നാൽ മഴക്ക് ശേഷമുള്ള കളി ആരംഭിച്ചപ്പോൾ മുതൽ കരുതലോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ കളി മുന്നോട്ട് മുന്നോട്ട് കൊണ്ടുപോയത്.

കാമറൂൺ ഗ്രീൻ (31 ) , ജോഷ് ഇന്ഗ്ലീസ് (45 ), മാർക്കസ് സ്റ്റോയ്‌നിസ് (29 ) തുടങ്ങി താരങ്ങൾ മാന്യമായ സംഭാവനകൾ നൽകിയതാണ് ഓസ്‌ട്രേലിൻ സ്കോർ 250 കടത്താൻ സഹായകരമായത്. താക്കൂർ ഒഴികെ പന്തെറിഞ്ഞ എല്ലാ ഇന്ത്യൻ ബോളറുമാരും മികച്ച പ്രകടനം കാഴ്ചവെച്ചു. കൂട്ടത്തിൽ ദുർബലമായ ബോളിങ് നൈപുണ്യം ഉള്ള താക്കൂറിനെ തന്നെ ആയിരുന്നു ഓസ്ട്രേലിയ ടാർഗറ്റ് ചെയ്തതും. എന്നാൽ അദ്ദേഹത്തെ ടാർഗറ്റ് ചെയ്താൽ വലിയ സ്കോർ എന്ന ഓസ്‌ട്രേലിയൻ സ്വപ്നം തകർത്തത് ഷമി തന്നെ ആയിരുന്നു. ഇന്ത്യക്കായി ഷമി അഞ്ചും ബുംറ, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി

No comments