ബിസിസി പൊവ്വൽ മൾട്ടിപർപ്പസ് കോർട്ടിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു
ബിസിസി പൊവ്വൽ മൾട്ടിപർപ്പസ് കോർട്ടിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു
ക്ലബ് പ്രസിഡന്റ് അഷ്‌റഫ് പി.എ, ജിസിസി കമ്മിറ്റി പ്രസിഡന്റ് നാസർ കറാമ, ഉപദേശക സമിതിയംഗം ഹമീദ് കോളിയടുക്കം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു
പൊവ്വൽ: നാടിന്റെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ മികവു പുലർത്തുകയും വിവിധ പ്രവർത്തനങ്ങളിൽ ഇടപെടലുകൾ നടത്തുന്ന മുളിയാർ പഞ്ചായത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പൊവ്വൽ ബിസിസി ക്ലബ്ബിന്റെ നേതൃത്വത്തിൽ പണിയുന്ന മൾട്ടി പർപസ് കോർട്ടിന്റെ പ്രവർത്തി ഉത്ഘാടനം ഞായറാഴ്ച രാവിലെ പത്തര മണിക്ക് പ്രസിഡന്റ് അഷ്‌റഫ് പി.എ, ജിസിസി പ്രസിഡന്റ് നാസർ കറാമ, ഉപദേശക സമിതിയംഗം ഹമീദ് കോളിയടുക്കം, എന്നിവർ ചേർന്ന് നിർവ്വഹിച്ചു .
ക്ലബ് മെമ്പർമാരുടെ സാന്നിധ്യത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ക്ലബ്ബിലെ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.
മൾട്ടിപർപ്പസ് കോർട്ടിന്റെ ഉദ്ഘാടനം ബിസിസി ക്ലബ്ബിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധകലാ സാംസ്കാരിക പരിപാടികളോട് കൂടെ വിപുലമായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

No comments