കിണറ്റിൽ വീണ ഉമ്മയെ സ്വന്തം ജീവൻ പോലും നോക്കാതെ കൂടെ ചാടി രക്ഷിച്ച മുഹമ്മദ് സ്വാബിഹ് മോന് അഭിനന്ദനങ്ങളുടെ തീരാ പ്രവാഹം..
കിണറ്റിൽ വീണ ഉമ്മയെ സ്വന്തം ജീവൻ പോലും നോക്കാതെ കൂടെ ചാടി രക്ഷിച്ച മുഹമ്മദ് സ്വാബിഹ് മോന് അഭിനന്ദനങ്ങളുടെ തീരാ പ്രവാഹം..
സ്വാലിഹ് കിളിനക്കോട്, യു.എം.നൗഷാദലി എന്നിവർ ചേർന്ന് കയറിൽ തൂങ്ങിക്കിടന്ന ജംഷീനയെയും മകൻ സ്വാബിഹിനെയും രക്ഷപ്പെടുത്തി. മുഹമ്മദ് സ്വബീഹ് കിളിനാക്കുട് എംഎച്ച്എം എയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ മുഹമ്മദ് സ്വാബിഹ് വീട്ടിലെത്തി സ്വബീഹ് മോനെ നോട്ടു മാല അണിയിച്ച് ആദരിച്ചു.
സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ മുഹമ്മദ് സ്വാബിഹ് പറഞ്ഞതിങ്ങനെ.. “ഉമ്മയെക്കാൾ വലുതല്ല എന്റെ ജീവൻ.. അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട..” പൊതുരംഗത്ത് സജീവമായ യു.എൻ. സൈതലവിയുടെ മകനാണ് സ്വാബിഹ്. സ്‌കൂളിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും പൊതുപ്രവർത്തനങ്ങളിലും സ്വബീഹ് സജീവമാണെന്ന് അധ്യാപകരും പറഞ്ഞു .
സ്‌കൂളിൽ എത്തിയ സ്വബീഹിനെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. മുഹമ്മദ് സ്വാബിഹിന്റെ ധീരത എത്രപറഞ്ഞാലും തീരില്ലെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു. എല്ലാവരും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് മുഹമ്മദ് സ്വാബിഹിനെ മാതൃകയാക്കി മറ്റുള്ളവരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments