Breaking News

വിപുലമായി ഓണാഘോഷം നടത്തി ബോവിക്കാനം തേജസ് ഹൗസിംഗ് കോളനി & റസിഡൻസ് അസോസിയേഷൻ ബി. എ.ആർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഗംഗാധരൻ പാടി ഉദ്ഘാടനം ചെയ്തു

 വിപുലമായി ഓണാഘോഷം നടത്തി ബോവിക്കാനം തേജസ് ഹൗസിംഗ് കോളനി & റസിഡൻസ് അസോസിയേഷൻ

ബി. എ.ആർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഗംഗാധരൻ പാടി ഉദ്ഘാടനം ചെയ്തു 




തേജസ് ഹൗസിംഗ് കോളനി ആൻഡ് റസിഡൻസ് അസോസിയേഷൻ ബോവിക്കാനം വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി ബി. എ. ആർ. ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഗംഗാധരൻ പാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത നാടൻപാട്ട് കലാകാരനും അധ്യാപകനുമായ വിജയൻ ശങ്കരംപാടി വിശിഷ്ടാതിഥി ആയിരുന്നു. ഓണം കഴിഞ്ഞുപോയതല്ലെന്നും ഇന്നും എന്നും ഓണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി പ്രസിഡൻ്റ് കെ. ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ കോളനി സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ രക്ഷാധികാരി ബി സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ,ശോഭനകുമാരി, മധുസൂദനൻ കോടി എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിന് വിനോദ് കുമാർ നന്ദി അറിയിച്ചു.രാവിലെ മാവേലിയുടെ ഗൃഹപ്രവേശനത്തോട് കൂടി തുടങ്ങിയ പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികളും വിപുലമായ തിരുവാതിരയും, കൈക്കൊട്ടി കളിയും അരങ്ങേറി.കാലഹരണപ്പെട്ട ഓലമടയൽ, മണ്ണപ്പംചുടൽ എന്നീ നാടൻ കളികൾ തിരിച്ചു വന്നതും ചടങ്ങിന് കൂടുതൽ ആസ്വാധന മികവേകി.

No comments