Breaking News

സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമം വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസ്

 സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമം

 വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസ്



കൊച്ചി: മലയാളി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ പീഡന പരാതിയുമായി സൗദി അറേബ്യന്‍ യുവതി. ഇന്റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയതായി യുവതി ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് ഷക്കിര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പരാതിക്ക് ആസ്ദപമായ സംഭവം നടന്നതെന്നാണു വിവരം. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. ഇതിനിടെ ഹോട്ടല്‍ മുറിയില്‍ വച്ചു കടന്നുപിടിച്ചെന്നാണു പരാതി.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാക്കില്‍ നിലവില്‍ വിദേശത്താണെന്നാണ് പോലീസ് പറയുന്നത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ നടപടികളിലേക്കു കടക്കുമെന്ന് പോലീസ് അറിയിച്ചു.

വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്.

No comments