ജയവും തോൽവിയും വിഷയമല്ല, മൂന്ന് സൂപ്പർ താരങ്ങൾ ഇല്ലാതെ ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ; ടീം ഇങ്ങനെ
ജയവും തോൽവിയും വിഷയമല്ല, മൂന്ന് സൂപ്പർ താരങ്ങൾ ഇല്ലാതെ ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ; ടീം ഇങ്ങനെ
ഏഷ്യാ കപ്പ് 2023 ഫൈനൽ സ്ഥാനം ഇതിനകം ഉറപ്പിച്ച രോഹിത് ശർമ്മയും കൂട്ടരും അവസാന സൂപ്പർ 4 പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടും, മത്സരത്തിൽ ജയിച്ചാലും തോറ്റാലും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ഇന്ത്യക്ക് കൂളായി മത്സരത്തെ സമീപിക്കാം. വെള്ളിയാഴ്ച്ച ടീമിനെ മാറ്റാനും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കളിക്കാരെ ഉന്മേഷത്തോടെ നിലനിർത്താനും ഇന്ത്യക്ക് അതിനാൽ തന്നെ അവസരമുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ ഷർദുൽ ഠാക്കൂറും അക്‌സർ പട്ടേലും പിച്ചിനെ ആശ്രയിച്ച് ഒരു സ്ഥാനത്തിനായി പോരാടുകയും മുഹമ്മദ് ഷമി ഇന്ത്യ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങി വരുകയും ചെയ്തു. മത്സരത്തിൽ ജസ്പ്രീത് ബുംറയ്ക്കും, മുഹമ്മദ് സിറാജിനും, ഹാർദിക് പാണ്ഡ്യയക്കും വിശ്രമം അനുവദിക്കുമെന്ന് റിപോർട്ടുകൾ പ്രകാരം മനസിലാക്കാം . ശ്രേയസ് അയ്യർ കളത്തിൽ ഇറങ്ങാൻ സാധ്യത കുറവുള്ള സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരെ സൂര്യകുമാർ യാദവിന് ഒരു അവസരം ലഭിക്കും.
ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരങ്ങളിൽ രണ്ട് ജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നു. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും തുടർച്ചയായി മൂന്ന് ദിവസം കളിച്ച ടീം ഇന്ത്യക്ക് വ്യാഴാഴ്ച വിശ്രമ ദിനമായിരുന്നു. എന്നാൽ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ രണ്ട് 50 ഓവർ മത്സരങ്ങൾ ഇനിയും കളിക്കുമെന്നതിനാൽ ആശങ്കകൾ നിലനിൽക്കുന്നു.
ആശങ്കയും പ്രതീക്ഷയും നൽകുന്ന ഒരുപിടി കാര്യങ്ങളുമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമ്മയുടെ മികച്ച ഫോം വലിയ പോസിറ്റീവ് ആണ്. തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഹിറ്റ്മാൻ അർദ്ധ സെഞ്ച്വറി നേടി കഴിഞ്ഞിരിക്കുന്നു, മോശം ഫോമിന്റെ കാലത്തെ താരം അതിജീവിച്ചത് ഇന്ത്യയെ സംബന്ധിച്ച് കരുത്താകും. എന്നാൽ ആശങ്ക രണ്ട് താരങ്ങളുടെ കാര്യത്തിലാണ് – ഹാർദിക്കിന്റെയും കുൽദീപിന്റെയും കാര്യത്തിലാണത്. രണ്ടുതാരങ്ങളും മികച്ച ഫോമിലാണ്. സ്ഥിരമായി പരിക്ക് പറ്റുന്ന ഇരുവരും തുടർച്ചയായ മത്സരങ്ങൾ കളിക്കുമ്പോൾ അതിനുള്ള സാധ്യതകൾ കൂടുന്നു. അതിനാൽ തന്നെ ഇന്ത്യ ഇരുവർക്കും വിശ്രമം നൽകണം എന്ന വാദം നിലനിൽക്കുന്നുണ്ട്.

No comments