Breaking News

2023 ലെ ഇൻഡോ യുകെ ഇന്റർനാഷണൽ എക്സലൻസി അവാർഡ് ലഭിച്ച ഡോ: ശിഹാബ് ഷാ ക്ക് ദുബായിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ആജൽ ഗ്രൂപ്പ് അനുമോദനം നൽകി

 2023 ലെ ഇൻഡോ യുകെ ഇന്റർനാഷണൽ എക്സലൻസി അവാർഡ് ലഭിച്ച ഡോ: ശിഹാബ് ഷാ ക്ക്

ദുബായിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ആജൽ ഗ്രൂപ്പ് അനുമോദനം നൽകി



ദുബായ്: 2023 ലെ ഇൻഡോ യുകെ ഇന്റർനാഷണൽ എക്സലൻസി അവാർഡ് ലഭിച്ച വാണിജ്യ രംഗത്തെ പ്രമുഖകനും ജീവ കാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഡോക്ടർ ശിഹാബ് ഷാക്ക് ദുബായിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ ആജൽ ഗ്രുപ്പ് അനുമോദനം നൽകി.


ബുർജ് ഖലീഫ ദുബായിൽ നടന്ന ചടങ്ങിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു. സിറാജ് ആജൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുൻസിപ്പൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി, മഞ്ജുനാഥ ആൾവ, താജ്ജുദ്ദീൻ മൊയ്‌തീൻകുട്ടി, നൗഷാദ്, സുബൈർ കെ ടി, ഹാരിസ് തളിപറമ്പ് തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു .

No comments