Breaking News

ഇദ്ധീൻകുഞ്ഞി ഫാമിലി മീറ്റ്, സ്നേഹ സ്പർശം 23'-ലോഗോ പ്രകാശനം ചെയ്തു

 ഇദ്ധീൻകുഞ്ഞി ഫാമിലി മീറ്റ്, സ്നേഹ സ്പർശം 23'-ലോഗോ പ്രകാശനം ചെയ്തു


 ഈ വരുന്ന 2023 ഡിസംബർ 9ന് മാസ്തിക്കുണ്ട് പി എച്ച് ഇബ്രാഹിം കൊമ്പൗണ്ടിൽ നടക്കുന്ന പ്രസ്തുത മീറ്റിന്റെ ലോഗോ പ്രകാശനം പൊവ്വൽ ജമാഅത്ത് ഖത്തീബ് ബഹു: ഷൗക്കത്തലി അൻവരി നിർവഹിച്ചു




പൊവ്വൽ :

 ഏറെ പ്രശസ്തമായ 'ഇദ്ധീൻ കുഞ്ഞി ഫാമിലി മീറ്റ്, സ്നേഹ സ്പർശം -23'
ലോഗോ പ്രകാശനം ചെയ്തു,
പൊവ്വൽ ജമാഅത്ത് ഖത്തീബ് ഷൗക്കത്തലി അൻവരി ഫാമിലി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രകാശന കർമ്മം നിർവഹിച്ചു.
ഇദ്ധീൻകുഞ്ഞി ഫാമിലി അംഗങ്ങളുടെ ക്ഷേമത്തിനും, കുടുംബാംഗങ്ങളിൽ പെട്ട നിരാലംബരായവരെ ചേർത്തുപിടിക്കുന്നതിനൊപ്പം, ജീവകാരുണ്യ പൊതുപ്രവർത്തന മേഖലകളിൽ അടക്കം നാടിന്റെ സർവ്വ മേഖലയിലും ഈ ഫാമിലി കൂട്ടായ്മ കയ്യൊപ്പ് ചാർത്തുന്നുണ്ട്.
കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിലടക്കം പ്രത്യേകമായ പരിഗണനയാണ് ഫാമിലി കൂട്ടായ്മ നൽകുന്നത്.
 പ്രസ്തുത ഫാമിലി മീറ്റിൽ കുട്ടികളുടെ കലാ പരിപാടികൾ അടക്കം ആസൂത്രണം ചെയ്തിട്ടുണ്ട്, മീറ്റ് വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

No comments