Breaking News

അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്




തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട തീവ്രന്യുനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഞാറാഴ്ച വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്ക് കിഴക്ക് ദിശമാറി ശനിയാഴ്ച രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊന്‍ഗ്ലക്കും ഖേപ്പുപറക്കും മധ്യ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

കൂടാതെ വടക്കന്‍ ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്.

No comments