Breaking News

‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യം’; മകനുമൊത്ത് മരിച്ച അച്ഛന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

 ‘വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യം’; മകനുമൊത്ത് മരിച്ച അച്ഛന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്


മീനടം: കോട്ടയം മീനടം നെടുംപൊയ്കയില്‍ ഗൃഹനാഥനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

വായ്പയെടുത്തു വാങ്ങിയ മൊബൈല്‍ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാര്‍ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്.

മീനടം വട്ടുകളത്തില്‍ ബിനു (48), മകന്‍ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പോലീസ് അറിയിച്ചു.

ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്‌കൂളിലെ 3ാം ക്ലാസ് വിദ്യാര്‍ഥിയാണു ശിവഹരി. ഇന്നലെ രാവിലെ 6നു വീട്ടില്‍നിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും. ഇവരുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

പെരുമ്പാവൂര്‍ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേല്‍പിച്ചിരുന്ന പ്രദേശവാസി രാവിലെ 8ന് എത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്.

No comments