Breaking News

ദീപാവലി പടക്കം പൊട്ടിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രം; ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു; ഉത്തരവിറക്കി സര്‍ക്കാര്‍

 ദീപാവലി പടക്കം പൊട്ടിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രം; ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു; ഉത്തരവിറക്കി സര്‍ക്കാര്‍


ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രണ്ടു മണിക്കൂര്‍ മാത്രം. രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

No comments