Breaking News

യുഎഇ 52ആം ദേശീയ ദിനം വീണ്ടും ചരിത്രമെഴുതി ഇഖ്ബാൽ ഹത്ബൂർ യുഎഇ ഭരണാധികാരികളുടെ ഫോട്ടോകൾ കൊണ്ട് ഗോൾഡ് കോയിൻ രൂപത്തിൽ സ്റ്റിക്കർ പതിച്ചാണ് ഇപ്രാവശ്യം തന്റെ റോൾസ് റോയ്സ് കാർ അലങ്കരിച്ചത്

 യുഎഇ 52ആം ദേശീയ ദിനം 

വീണ്ടും ചരിത്രമെഴുതി ഇഖ്ബാൽ ഹത്ബൂർ        

യുഎഇ ഭരണാധികാരികളുടെ ഫോട്ടോകൾ കൊണ്ട് ഗോൾഡ് കോയിൻ രൂപത്തിൽ സ്റ്റിക്കർ പതിച്ചാണ് ഇപ്രാവശ്യം തന്റെ റോൾസ് റോയ്സ് കാർ അലങ്കരിച്ചത്



ദുബായ്: യുഎഇ യുടെ 52ആം ദേശീയ ദിന ദിനത്തിൽ കാർ അലങ്കരിക്കൽ ശ്രദ്ധ നേടിയ മലയാളിയായ ഇഖ്ബാൽ ഹത്ബൂർ വീണ്ടും വിസ്മയം തീർത്തു.  

യു എ യു ടെ ദേശീയ പതാകയിൽ മൺ മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്ന വരുമായ ഈ നാടിന്റെ ഭരണാധികാരികളുടെ ഫോട്ടോകൾ കൊണ്ട് കോൾഡ് കോയിൻ രൂപത്തിൽ സ്റ്റിക്കർ പതിച്ചാണ് ഇപ്രാവശ്യം തന്റെ റോൾസ് റോയ്സ് കാർ അലങ്കരിച്ചത്. ഇപ്രാവശ്യത്തെ ആഘോഷം ബുർജ് ഖലീഫയിൽ അറബ് പ്രമുഖർക്കൊപ്പമാണ് നടന്നത്.

13 വർഷമായി ഇത്തരത്തിൽ വിവിധ തരങ്ങളിലായി കാറുകൾ അലങ്കരിച്ചു കൊണ്ട് സമ്മാനങ്ങൾ നേടി യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നതിൽ വേറിട്ട അനുഭവ സമ്പത്തുമായി മലയാളിയും കാസർകോട് ഹദ്ദാദ് നഗർ സ്വദേശിയുമായ ഇഖ്ബാൽ ഹത്ബൂർ ചരിത്രം കുറിച്ചിരീക്കുകയാണ്. ഭാര്യ യു എ ഇ സ്വാദേശിക്കൊപ്പം ദുബായിലാണ് താമസം

No comments