Breaking News

കെ.പി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രം നാടിന് സമർപ്പിച്ചു

 കെ.പി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രം നാടിന് സമർപ്പിച്ചു


കുമ്പള/ ആരിക്കാടി: കെ.പി സുബൈർ പൊതുജന സേവന കേന്ദ്രം നാടിനു സമർപ്പണ ചടങ്ങ് ചെയർമാൻ കെപി മുനീറും, സിപിഐ(എം) ജില്ലാകമ്മിറ്റി അംഗം വിവി രമേശനും നിർവഹിച്ചു. വൃക്ക രോഗികൾക്കായി ഡയാലിസിസ് ഫണ്ട് , അനാഥ കുട്ടികളുടെ പഠനത്തിനായുള്ള ഫണ്ട് , ചെയർമാൻ കെപി മുനീർ സി എ സുബൈറിനു വിവി രമേശനും ഏറ്റുവാങ്ങി ,പാവപെട്ട കുടുംബങ്ങൾക്കായി മാസാന്തര പെൻഷൻ ഒന്നാം വാർഡ് മെമ്പർ അൻവർ കേച്ചേരി , ഹമീദ് സ്റ്റോർ ആമു അഷറഫ് , അബൂബക്കർ കുഞ്ഞിപ്പയും ഏറ്റുവാങ്ങി , എമർജൻസി മെഡിക്കൽ ഫണ്ട് കുമ്പോൾസ്കൂൾ പിടിഎ പ്രസിഡന്റ് അസീസ് മൊയ്തീൻ ,സാഗാവ് ഹമീദ് , ആമു അഷറഫ് ,ജബ്ബാർ കണ്ടത്തിലും ചേർന്നു നിർവഹിച്ചു. ഏരിയ സെക്രട്ടറി സി എ സുബൈർ , കെ കെ അബ്ദുള്ള ബംബ്രാണ , നാസർ മലങ്കര, സർഫറാസ് , കുമ്പോൾ സ്കൂൾ പി.ടി.എ. പ്രസിഡന്റ് അസീസ് മൊയ്തീൻ , കുമ്പോൾ വലിയ ജുമാ അത്ത് പ്രസിഡന്റ് മുസ്തഫ യൂസഫ് ഹാജി , നൂറാനിയ മസ്ജിദ് പ്രസിഡന്റ് അബ്ബാസ് ഹാജി , ശ്രീ രാമചന്ദ്ര പുരോഹിത് , കുമ്പള ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അൻവർ കച്ചേരി, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പെരിങ്ങടി വാർഡ് മെമ്പർ ഉമ്പായ് പെരിങ്കടി , കാക മുഹമ്മദ്, ലത്തീഫ് അങ്ങാടി , സത്താർ ഇബ്രാഹിം , മുഹമ്മദ് ഹാജി മൈസൂർ , പോലീസ് മുഹമ്മദ് കുഞ്ഞി , അഷറഫ് കണ്ടത്തിൽ , മൊയ്തീൻ പൊയ്യ തുടങ്ങിയവർ സംബന്ധിച്ചു. അസ് ലു ഇമാൻസ് അധ്യക്ഷത വഹിച്ചു , റസാക്ക് കോട്ടയിൽ സ്വാഗതവും എൻ.കെ.ഹമീദ് നന്ദിയും പറഞ്ഞു.

No comments