Breaking News

ജ്വല്ലറി ഉടമകള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാരണം ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസർകോട് ജില്ലാ ഭാരവാഹികള്‍ എസ് പിക്ക് നിവേദനം നല്‍കി

 ജ്വല്ലറി ഉടമകള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാരണം 

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസർകോട് ജില്ലാ ഭാരവാഹികള്‍

എസ് പിക്ക് നിവേദനം നല്‍കി 




ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.എ.അബ്ദുള്‍ കരിം സിറ്റി ഗോള്‍ഡിന്റെ നേതൃത്ത്വത്തില്‍ ബഹുമാനപ്പെട്ട കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ശ്രി.പി.ബി ജോയ്'.ഐ.പി.എസ് അവര്‍കളെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു 'സംഘത്തില്‍ ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം.അബുള്‍ കബീര്‍, വൈസ് പ്രസിഡന്റുമാരായ ജി.വി.നാരായണന്‍ കാസര്‍ഗോഡ്. മുഹമ്മദ് ഹനീഫ് ഉപ്പള, അബ്ദുള്‍ ഹമീദ് കുമ്പള '.സെക്രട്ടറി ഷാജഹാന്‍ കാസര്‍ഗോഡ്. എന്നിവരും ഉണ്ടായിരുന്നു. കളവ് കേസിലെ സ്വര്‍ണ്ണ റിക്കവറിയുടെ പേരില്‍ കര്‍ണ്ണാടക പോലീസില്‍ നിന്നും ജ്വല്ലറി ഉടമകള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ എസ്.പി. സാറിനെ നേരിട്ട് ബോധ്യപ്പെടുത്തി. വിശദമായ കാര്യങ്ങള്‍ അടങ്ങുന്ന നിവേദനം കൈമാറി. ചെയ്യാന്‍ പറ്റുന്നതല്ലാം ചെയ്തു തരാമെന്ന് അദ്ദേഹം ജില്ലാ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.

No comments