വയനാട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ കാട്ടാന ആക്രമണം, കുട്ടികള്‍ക്കടക്കം പരിക്ക്
വയനാട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ കാട്ടാന ആക്രമണം, കുട്ടികള്‍ക്കടക്കം പരിക്ക്
കല്‍പ്പറ്റ: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കല്ലൂര്‍ 67ല്‍ വെച്ചാണ് സംഭവം. പുലര്‍ച്ചെ അഞ്ചുമണിയോടെ ബസ് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

No comments