കുട്ടിയെ തട്ടിക്കൊണ്ടുപോയസംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല, കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാന്‍ പൊലീസ് ശ്രമിക്കുന്നു, കോടതിയില്‍ നിന്നും ഊരിയെടുക്കാനുള്ള നീക്കമെന്നും ആരോപണം
കുട്ടിയെ തട്ടിക്കൊണ്ടുപോയസംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല, കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാന്‍ പൊലീസ് ശ്രമിക്കുന്നു, കോടതിയില്‍ നിന്നും ഊരിയെടുക്കാനുള്ള നീക്കമെന്നും ആരോപണം
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് നീക്കമെന്നാരോപണം. പ്രതികള്‍ ചെയ്ത തെറ്റിന്റെ ഗൗരവം കുറച്ച് കോടതിയില്‍ വിചാരണ സമയത്ത് പ്രതികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമെമെന്നാണ് ആരോപണം. അതിലൂടെ കേസുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങള്‍ മറച്ച് പിടിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും സൂചനയുണ്ട്.
കുട്ടിയെ ഉത്തരവാദിത്വപ്പെട്ട കരങ്ങളില്‍ ഏല്‍പ്പിക്കണമെന്ന് കരുതിയാണ് കുട്ടിയെ പാര്‍ക്കില്‍ ഉപേക്ഷിച്ചതെന്നാണ് എഡി ജിപി മാധ്യമങ്ങളോട് പറഞ്ഞത്. ഒന്നാം പ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണ് കുട്ടിയെ പാര്‍ക്കില്‍ ഉപേക്ഷിച്ചത്. കോളജ് വിദ്യാര്‍ത്ഥികള്‍ കുഞ്ഞിനെ കണ്ടുവെന്നും കുഞ്ഞുമായി സംസാരിക്കുന്നുവെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് അവര്‍ മടങ്ങിയത്. അത് കൊണ്ട് തന്നെ കുട്ടിയെ സുരക്ഷിതമായി എത്തിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നാണ് എഡിജിപി പറഞ്ഞത്. സ്വന്തം സുരക്ഷയെക്കാള്‍ കുഞ്ഞിന്റെ സുരക്ഷക്കാണ് പ്രതികള്‍ ഊന്നല്‍ കൊടുത്തതെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.
എഡിജിപിയുടെ ഈ പ്രസ്താവന തന്നെ കോടതിയില്‍ കേസ് വരുമ്പോള്‍ പ്രതികള്‍ക്ക് അനുകൂലമായി ഭവിക്കുമെന്നുറപ്പാണ്.അതോടൊപ്പം കുട്ടിയെ റിലാക്‌സാക്കാന്‍ ഗുളിക കൊടുത്തുവെന്നാണ് എഡിജിപി പറഞ്ഞത്. കുട്ടിയ മയക്കിക്കിടത്താനുള്ള ഗുളിക നല്‍കിയത് കുട്ടിയ ശാന്തമാക്കാനാണ് എന്ന പൊലീസ് ഭാഷ്യവും പ്രതികള്‍ക്ക് കോടതിയില്‍ ഗുണം ചെയ്യുമെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പത്മകുമാറിന്റെ മകളെ ഈ കേസില്‍ രക്ഷിച്ചെടുക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്നും ആരോപണമുണ്ട്. ഒരു വര്‍ഷമായി കുട്ടിയെ തട്ടിയെടുക്കാന്‍ പത്മകുമാറും ഭാര്യയും ആസൂത്രണം നടത്തിയെന്ന് പൊലീസ് പറയുമ്പോഴും മകള്‍ ഈ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടത് ഒരു മാസം മുമ്പാണെന്നാണ് പൊലീസ് പറയുന്നത്. ഇതും സംശയമുണര്‍ത്തുന്നു.

No comments