‘എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണം’; സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്ത് വിവാഹത്തില്‍ നിന്നും പിന്മാറി, മനംനൊന്ത് ജീവനൊടുക്കി യുവഡോക്ടര്‍, കേസ്
‘എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണം’; സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്ത് വിവാഹത്തില്‍ നിന്നും പിന്മാറി, മനംനൊന്ത് ജീവനൊടുക്കി യുവഡോക്ടര്‍, കേസ്
തിരുവനന്തപുരം: യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഹഷനയാണ് മരിച്ചത്.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’- എന്ന് എഴുതിവച്ചാണ് ഇരുപത്തിയാറുകാരിയായ ഡോ. ഷഹനയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഷഹനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നടുക്കിയിരിക്കുകയാണ്.
No comments