ന്യൂഡല്‍ഹി: 2022 ല്‍ രാജ്യത്ത് 28,522 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ. ഓരോ ദിവസവും ശരാശരി 78 പേരും ഓരോ മണിക്കൂറിലും ശരാശരി മൂന്നില്‍ കൂടുതല്‍ പേരും കൊല്ലപ്പെടുന്നുണ്ടെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട്. 'ക്രൈം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ല്‍ 29,272 ഉം 2020 ല്‍ 29,193 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശ് - 3,491, ബീഹാര്‍ - 2,930, മഹാരാഷ്ട്ര - 2,295, മധ്യപ്രദേശ് -1,978, രാജസ്ഥാന്‍ -1,834, പശ്ചിമബംഗാള്‍- 1,696 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍. എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം സിക്കിം -9, നാഗാലാന്റ് - 21, മിസോറാം - 31, ഗോവ - 44, മണിപ്പൂര്‍ - 47 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങള്‍.
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി -509, ജമ്മു കശ്മീര്‍ -99, പോണ്ടിച്ചേരി -30, ഛണ്ഡീഗഢ്-18, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (16), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് -7, ലഡാക്ക് -5, ലക്ഷ്യദ്വീപ്- പൂജ്യം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കൊലക്കേസുകള്‍. കൊല ചെയ്യപ്പെട്ടവരില്‍ 95.4 ശതമാനവും മുതിര്‍ന്നവരാണ്. അതില്‍ 70 ശതമാനവും സ്ത്രീകളാണ്. 2022 ല്‍ 8,125 സ്ത്രീകള്‍ കൊല്ലപ്പെട്ടു. 9 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സാണ്.
തര്‍ക്കങ്ങളാണ് 9,962 കൊലപാതകങ്ങളിലേക്കും കലാശിച്ചത്. മഹാരാഷ്ട്രയില്‍ -1,130 തമിഴ്നാട്- 1,045, ബിഹാര്‍- 980, മധ്യപ്രദേശ്- 726, ഉത്തര്‍പ്രദേശ് -710 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലായി തര്‍ക്കം മൂലം കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാരണം 'വ്യക്തിപരമായ പകയോ ശത്രുതയോ' ആണ്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,761 കേസുകള്‍ വ്യക്തിവിരോധത്തെ തുടര്‍ന്നാണ്. ബിഹാര്‍- 804, മധ്യപ്രദേശ്- 364, കര്‍ണാടക- 353 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍.
സ്ത്രീധനം, മന്ത്രവാദം, നരബലി, സാമൂദായിക പ്രശ്‌നങ്ങള്‍, രാഷ്ട്രീയ തര്‍ക്കം, ദുരഭിമാനക്കൊല, പ്രണയബന്ധങ്ങള്‍ എന്നിവയാണ് കൊലപാകത്തിലേക്ക് നയിച്ച മറ്റുകാരണങ്ങള്‍. ഇതിന് പുറമേ കുടുംബ തര്‍ക്കങ്ങള്‍, അവിഹിത ബന്ധങ്ങള്‍, തീവ്രവാദം/കലാപം, കവര്‍ച്ചകള്‍, സ്വത്ത്/ഭൂമി തര്‍ക്കങ്ങള്‍, വഴക്കുകള്‍ എന്നിവയും കൊലപാതകത്തിലേക്ക് വഴിവെച്ചതായാണ് റിപ്പോര്‍ട്ട്.
2022 ല്‍ രാജ്യത്ത് ഒരു ലക്ഷത്തിലധികം കിഡ്‌നാപ്പിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിനം പ്രതി ഏകദേശം 294 പേര്‍ തട്ടികൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഓരോ മണിക്കൂറിലും ഏകദേശം 12 ലധികം പേര്‍ വരും. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കിഡ്‌നാപ്പിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
No comments