പോക്‌സോ കേസുകളില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി; മേല്‍നോട്ടത്തിന് ഐപിഎസ് റാങ്കിലുള്ള ഓഫീസര്‍ വേണം
പോക്‌സോ കേസുകളില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി. 11 വയസുള്ള കുട്ടി ചൂഷണത്തിന് ഇരയായ കേസ് പരിഗണിക്കവേയാണ് പോക്‌സോ നിയമത്തിന്റെ നടത്തിപ്പില്‍ പോരായ്മയുണ്ടെന്ന് കോടതി നിരീക്ഷിച്ചത്. കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ അന്വേഷണ മേല്‍നോട്ടത്തിന് ഐപിഎസ് റാങ്കിലുള്ള ഓഫീസര്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് ബാലാവകാശ നിയമങ്ങളില്‍ പരിജ്ഞാനം ഉറപ്പാക്കണം. കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. പോക്‌സോ കേസുകളില്‍ നിയമസഹായം ഉറപ്പാക്കാന്‍ ആവശ്യത്തിന് പബ്ലിക് പ്രോസിക്യുട്ടര്‍മാരെ നിയമിക്കണമെന്നും കോടതി മാര്‍ഗരേഖയില്‍ പറയുന്നു.
ഫോറന്‍സിക് ലാബുകളിലെ ഒഴിവുകള്‍ നികത്തണം. പൊലീസില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കണം. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കുന്ന അന്വേഷണം ഉറപ്പാക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

No comments