Breaking News

”ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… “ കൊറോണ കെടുതിയിലും പ്രതീക്ഷയുടെ തിരിനാളമായി പാലിയേറ്റീവ് കുടുംബാംഗങ്ങൾക്കൊപ്പം മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം.

രോഗാവസ്ഥ രോഗിയുടെ കുറ്റമല്ല, രോഗീ പരിചരണം സമൂഹത്തിന്‍റെ ബാധ്യതയാണ് എന്ന സന്ദേശവുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍
പരിശീലനം സംഘടിപ്പിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശ്വാസമായി സാന്ത്വന സംഘം : തളരാതിരിക്കാനും കുടുംബത്തിന് കരുത്തേകാനുമായി മാനസികാരോഗ്യ പരിപാടി.

കോവിഡ് 19 കാലത്ത് പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരുടെ  കഴിയുന്നവരുടെ അവസ്ഥ ഊഹിക്കാവുന്നതാണ്. ഇങ്ങനെയൊരവസ്ഥയില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുക്കാനാണ്  ഒപ്പം മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയത്.
എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു.

പാലിയേറ്റീവ് വളണ്ടിയർ മാർക്ക് കൊറോണക്കാലത്തെ പ്രത്യേക പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട് പരിശീലനം മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് 19  പ്രോട്ടോക്കോൾ പാലിച്ച് നടത്തി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിന്ദു ശ്രീധരന്റെ അദ്ധ്യക്ഷതയിൽ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോ.കെ.ഈശ്വര നായിക് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി അനീസമൻസൂർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ ശ്രീ എ.കെ.ഹരിദാസ് *കൊറോണ കാലത്തെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ *
എന്ന വിഷയം അവതരിപ്പിച്ചു. പാലിയേറ്റീവ്  സെക്കൻഡറി യൂണിറ്റിന്റെ സ്റ്റാഫ് നേഴ്സ് ശ്രീമതി രഞ്ജുഷ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ തുടർന്ന് അവലംബിക്കേണ്ട മാർഗങ്ങളെക്കുറിച്ച്
വിഷയം അവതരിപ്പിച്ചു സംസാരിച്ചു. 
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ ചന്ദ്രൻ സ്വാഗതവും, പാലിയേറ്റീവ് പ്രൈമറി യൂണിറ്റ് നഴ്സ് ശ്രീമതി പ്രിയകുമാരി നന്ദിയും പറഞ്ഞു.

No comments