നദിയില്‍ കാണാതായ മകനെ കണ്ടെത്തിനല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പിതാവ്
നദിയില്‍ കാണാതായ മകനെ കണ്ടെത്തിനല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പിതാവ്
നദിയില്‍ കാണാതായ മകനെ കണ്ടെത്തിനല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ ദുരൈസാമി. ഹിമാചല്‍ പ്രദേശിലേക്ക് വിനോദയാത്ര പോകവെ ദുരൈസാമിയുടെ മകന്‍ വെട്രി ദുരൈസാമിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം കിണൗര്‍ ജില്ലയിലെ വച്ച് സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. വാഹനം നദിയില്‍ വീണതോടെ വെട്രിയെ കാണാതായി. വെട്രിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഇതിനിടെ ദുരൈസാമി കിണൗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ അമിത് കൗറിനെ ബന്ധപ്പെട്ട് മകനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. അപകടത്തില്‍ ഗോപി നാഥ് എന്ന വിനോദസഞ്ചാരി ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറായ തഞ്ജിന്‍ മരിച്ചു. തിങ്കളാഴ്ചയാണ് തഞ്ജിന്റെ മൃതദേഹം കണ്ടെത്തിയത്. നദിയില്‍ നിന്ന് തിരച്ചില്‍ സംഘം കണ്ടെടുത്ത മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കു കൈമാറിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ ഇത് വെട്രിയുടേതാണോയെന്ന് സ്ഥിരീകരിക്കാനാവൂ.
No comments