Breaking News

ഈസി എക്സാം എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച് അൽ അമീൻ യൂത്ത് ഫെഡറേഷൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാഷിനെ ചടങ്ങിൽ അനുമോദിച്ചു

 ഈസി എക്സാം

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് 
സംഘടിപ്പിച്ച് അൽ അമീൻ യൂത്ത് ഫെഡറേഷൻ

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാഷിനെ ചടങ്ങിൽ അനുമോദിച്ചു 





ബോവിക്കാനം : പരീക്ഷ കാലം അടുത്ത സാഹചര്യത്തിൽ നാട്ടിലെ പത്താം തരം സ്കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിനെന്നോണം ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു അൽ അമീൻ യൂത്ത് ഫെഡറേഷൻ. ഈസി എക്സാം എന്ന പേരിനെ ആധാരമാക്കി നടത്തിയ പരിപാടിയിൽ ബി എ ആർ എച്ച് എസ് എസ് സ്കൂളിലെ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു അർഹനായ ശ്രീ ഉണ്ണികൃഷ്ണൻ മാഷിനെ അനുമോദിക്കൽ ചടങ്ങും പരിപാടിയെ കൂടുതൽ പ്രശംസനീയമാക്കി. കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാനും പരീക്ഷകളെ നന്നായി അഭിമുഖികരിക്കാനും വേണ്ടി നടത്തിയ പ്രോഗ്രാമിന് ഹക്കീം മാസ്റ്റർ മടക്കാൽ നേതൃത്വം നൽകി.യോഗത്തിൽ ബോവിക്കാനം സ്കൂൾ ഹെഡ് മാസ്റ്റർ നാരായണൻ മാസ്റ്റർ അധ്യക്ഷനും അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ്‌ കബീർ മുസ്ലിയാർ നഗർ സ്വാഗതവും ബോവിക്കാനം ഖതീബ് അഷ്‌റഫ്‌ ഹിംദാദി ഉസ്താദ് ഉദ്ഘാടനവും നിർവ്വഹിച്ചു.ജമാഅത് പ്രസിഡന്റ്‌ ബി അബ്ദുൽ റഹിമാൻ ഹാജി ഉണ്ണി കൃഷ്ണൻ മാഷിന് ഉപഹാരം കൈമാറി. ബി അഷറഫ് ഹെൽത്ത്‌,സ്കൂൾ അഡ്മിനിസ്റ്ററ്റർ ശേഖരൻ നമ്പ്യാർ ഹാരിസ് ബി എം ശരീഫ് മുഗു ആശംസ പ്രസംഗം നടത്തി. അൽ അമീൻ സംഘടനാ ട്രഷറർ ജുനൈദ് മാസ്റ്റർ നന്ദി പ്രകാശിച്ചു.

No comments