ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി 370 സീറ്റുകളും എന്‍ഡിഎയ്ക്ക് മൊത്തം 400 ലേറെ സീറ്റുകളും തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 തങ്ങള്‍ റദ്ദാക്കി. ഇതിനാല്‍ തന്നെ ബിജെപിക്ക് 370 ലോക്‌സഭാ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതും അമിത് ഷാ പറഞ്ഞു
പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മുസ് ലിം സഹോദരങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷതേടിയെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഈ നിയമം. ഇതാരുടെയും പൗരത്വം തട്ടിപ്പറിക്കുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു.
ഏകീകൃത സിവില്‍കോഡ് ഭരണഘടനയുടെ അജണ്ടയാണ്. അത് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവടക്കമുള്ളവര്‍ ഒപ്പുവച്ചിട്ടുള്ളതാണെന്നും പറഞ്ഞ അമിത് ഷാ കോണ്‍ഗ്രസ് ഇതവഗണിച്ചത് പ്രീണനഭാഗമായിട്ടാണെന്നും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ രാജ്യത്ത് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു മുമ്പ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് അഭയാര്‍ഥികളായി വരുന്ന മുസ് ലിംകള്‍ ഒഴികെയുള്ള വിഭാഗത്തിന് മതിയായ രേഖകള്‍ പോലുമില്ലാതെ പൗരത്വം ഉറപ്പുനല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ ഭേഗദതി നിയമം.
No comments