ഇ- വാഹനങ്ങളുടെ സാധ്യതകള്‍ കേരളം പരമാവധി ഉപയോഗിക്കണം; കൂടുതല്‍ മുന്‍ഗണന നല്‍കണം; അന്താരാഷ്ട്ര ഊര്‍ജ മേള നിര്‍ദേശവുമായി വിദഗ്ദ്ധര്‍
ഇ- വാഹനങ്ങളുടെ സാധ്യതകള്‍ കേരളം പരമാവധി ഉപയോഗിക്കണം; കൂടുതല്‍ മുന്‍ഗണന നല്‍കണം; അന്താരാഷ്ട്ര ഊര്‍ജ മേള നിര്‍ദേശവുമായി വിദഗ്ദ്ധര്‍
ഇ- വാഹനങ്ങളുടെ സാധ്യതകളും ഊര്‍ജ ഉപഭോഗത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും കേരളം സൂക്ഷ്മമായി പരിഗണിക്കണമെന്ന് അന്താരാഷ്ട്ര ഊര്‍ജ സെമിനാര്‍.
ഊര്‍ജ ഉപഭോഗവും മികച്ച ജീവിത നിലവാരവും നൂതന ഗതാഗത സംവിധാനത്തില്‍ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. കേരളത്തില്‍ ഇലക്ട്രിക് ഷെയര്‍ ഓട്ടോ,ചെറുബസുകള്‍ എന്നിവയുടെ സാധ്യതകള്‍ കേരളത്തിനുപയോഗിക്കാന്‍ കഴിയണമെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സ്ഥാപക ചെയര്‍മാന്‍ ഡി ധനുരാജ് അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള മൈക്രോമൊബിലിറ്റി വാഹനങ്ങള്‍ ഊര്‍ജ ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ഇ -സൈക്കിള്‍ യാത്ര ചെലവ് കുറക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സി ഇ ഇ ഡബ്ള്യു റിസര്‍ച്ച് അനലിസ്റ്റ് നിലാംശു ഘോഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണത്തിലേക്കെത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ എം സി സംഘടിപ്പിച്ച അന്താരാഷ്ട്ര ഊര്‍ജ മേളയുടെ ഭാഗമായി ഇ വെഹിക്കിള്‍ രജിസ്ട്രേഷന്‍ വര്‍ദ്ധിച്ചിരുന്നതായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇ-സൈക്കിളുകളുടെയും ഇ-മോപ്പഡുകളുടെയും ആവശ്യകത വര്‍ധിച്ചു വരുന്നുണ്ട്. പ്രത്യേകിച്ചും പരന്ന ഭൂപ്രദേശങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് സാധ്യത കൂടുതലുള്ളത്.
2035-ഓടെ കേരളത്തിലെ നഗരവല്‍ക്കരണം 96% ആയി ഉയരുമെന്നും ഇത് വികേന്ദ്രീകൃത ഇ-സൈക്കിള്‍ ബൈക്ക് ഷെയറിംഗിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. നഗര-ഗ്രാമ പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകള്‍ക്ക് അനുയോജ്യമായ ഹൈപ്പര്‍ലോക്കല്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്.
No comments