Breaking News

അര ലക്ഷത്തിലേക്കില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

 അര ലക്ഷത്തിലേക്കില്ല; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്




സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6135 രൂപയാണ്.ഇന്നലെ സ്വർണവില സർവകാല റെക്കോർഡ് പിന്നിട്ടിരുന്നു. ഈ മാസം സ്വർണവില കുറയുന്നത് മൂന്നാം തവണയാണ്.

അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

No comments