Breaking News

പൂരം കൊടിയേറുന്നു ഇന്ന് ചെന്നൈ ബാംഗ്ലൂര്‍ ആവേശപ്പോര് ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കം

 പൂരം കൊടിയേറുന്നു

ഇന്ന് ചെന്നൈ ബാംഗ്ലൂര്‍ ആവേശപ്പോര് 

ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കം


ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വർണാഭമായ ആഘോഷ പരിപാടികളോടെയാണ് ഐപിഎല്ലിന് തിരശീല ഉയരുക. ഓസ്കാർ ജേതാവ് എ.ഏർ.റഹ്മാനും സോനുനിഗവും അണിനിരക്കുന്ന സംഗീത നിശ ഉദ്ഘാടന പരിപാടിയുടെ മാറ്റ് കൂട്ടും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ ടൈഗർ ഷറോഫ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ഗ്ലാമർ പരിവേഷം നൽകും.

No comments