തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കും; കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി
തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കും; കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്.
കൂലി കൂട്ടി വിജ്ഞാപനമിറക്കാന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്റെ അനുമതി തേടിയത്.
ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. ഏപ്രില്‍ ഒന്നു മുതലാകും കൂലി വര്‍ദ്ധനവ് നിലവില്‍ വരിക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയില്‍നിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയര്‍ത്തിയിരുന്നു.

No comments