Breaking News

മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു ബി. ആർ. എച്. എസ് സ്കൂൾ മാനേജർ ഗംഗാധരൻ നായർ പാടി എം.പി.എൽ സംഘാടകർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു

 മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു 

ബി. ആർ. എച്. എസ് സ്കൂൾ മാനേജർ ഗംഗാധരൻ നായർ പാടി എം.പി.എൽ സംഘാടകർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു




ബോവിക്കാനം:  മെയ് 4,5 തീയതികളിലായി മുളിയാർ ഗ്രാമപഞ്ചായത്തിലെ ക്രിക്കറ്റ് പ്രതിഭകളെ ഉൾപ്പെടുത്തി 10 ടീമുകളായി 100 താരങ്ങൾ മാറ്റുരക്കുന്ന മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 വിന്റെ ലോഗോ പ്രകാശനം ബോവിക്കാനം ബി. ആർ. എച്. എസ് സ്കൂൾ മാനേജർ ഗംഗാധരൻ നായർ പാടി എം.പി.എൽ സംഘാടകരായ ഫാറൂഖ് കാർഗിൽ, ഇമ്രാൻ പൊവ്വൽ, സിദ്ദിഖ് നുസ്രത് എന്നിവർക്ക് കൈമാറി നിർവഹിച്ചു. ബോവിക്കാനം ഹൈസ്കൂൾ ഹെഡ്മാഷ് നാരായണൻ, യുപി സ്കൂൾ ഹെഡ്മാഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments