Breaking News

ക്രിക്കറ്റ് കളിക്കിടെ എതിർതാരം അടിച്ച ഷോട്ട് സ്വകാര്യ ഭാ​ഗത്ത് കൊണ്ടു ; 11കാരന് ദാരുണാന്ത്യം

 ക്രിക്കറ്റ് കളിക്കിടെ എതിർതാരം അടിച്ച ഷോട്ട് സ്വകാര്യ ഭാ​ഗത്ത് കൊണ്ടു ; 11കാരന് ദാരുണാന്ത്യം




മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ ദാരുണമായി മരിച്ചു. പൂനെ സ്വദേശി ശൗര്യയാണ് ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂട്ടുകാർക്കൊപ്പം വീടിനു സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശൗര. കുട്ടി ബൗൾ പന്ത് ചെയ്യുന്നതിനിടെ എതിർ താരത്തിൻ്റെ ഷോട്ട് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് വന്ന് ഇടിച്ചു. ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ ശരീരത്തിൽ പന്ത് വന്ന് ഇടിക്കുന്നതും കുട്ടി വീഴുന്നതും കാണാം. സുഹൃത്തുക്കൾ ഉടൻ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

No comments