Breaking News

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു

 മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു





കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോന്‍ എന്നിവരാണു മരിച്ച രണ്ടുപേര്‍. മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ആംബുലന്‍സ് എതിര്‍വശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

No comments