ഈ-പാസ് വില്ലനായി, സഞ്ചാരികള്‍ കുത്തനെ കുറഞ്ഞു; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്
ഈ-പാസ് വില്ലനായി, സഞ്ചാരികള്‍ കുത്തനെ കുറഞ്ഞു; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്
ഊട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കില്‍ ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാന്‍ തു ടങ്ങിയതോടെ സഞ്ചാരികള്‍ കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവായിരുന്നു. ഊട്ടിയില്‍ മേയ് മാസത്തില്‍ ദിവസേന ശരാശരി 20,000ത്തോളം സഞ്ചാരികള്‍ വരാറുണ്ടായിരുന്നു. ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

No comments