Breaking News

'നിർണായകമായത് ഫോൺ കോൾ'; കാസർകോട് പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

 'നിർണായകമായത് ഫോൺ കോൾ'; കാസർകോട് പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ





കാസർകോട് പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. പ്രതി പി.എ. സലിമിനെ ആന്ധ്രപ്രദേശിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്. പ്രതി വീട്ടിലെക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതി മൊബൈൽ ഫോൺ പോലുള്ള ആശയവിനിമയമാർഗങ്ങൾ ഉപയോഗിക്കാത്തത് അന്വേഷണത്തിൽ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രതി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പർ കണ്ടെത്താൻ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. കുറ്റക്യത്യം നടത്തിയ കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും അതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകാതിരുന്നതെന്നും പൊലീസ് പറഞ്ഞു.

കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്.

No comments