Breaking News

ബൈക്കിൽ പെട്രോളില്ല, കനത്തമഴയും; നനയാതിരിക്കാൻ കയറി നിന്ന കടയിൽ നിന്നും ഷോക്കേറ്റ് കോഴിക്കോട് യുവാവിന് ദാരുണമരണം

 ബൈക്കിൽ പെട്രോളില്ല, കനത്തമഴയും; നനയാതിരിക്കാൻ കയറി നിന്ന കടയിൽ നിന്നും ഷോക്കേറ്റ് കോഴിക്കോട് യുവാവിന് ദാരുണമരണം




കോഴിക്കോട്: മഴയത്ത് നനയാതിരിക്കാൻ കയറിനിന്ന കടയിൽ നിന്നും ഷോക്കേറ്റ് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്.

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മുന്നോട്ട് പോകാനാകാതെ നിന്നു പോയപ്പോഴാണ് മഴയും ശക്തമായത്. ഇതോടെ നനയാതിരിക്കാൻ കടയിൽ കയറി നിൽക്കുകയായിരുന്നു റിജാസെന്നാണ് വിവര്. ഈ സമയത്ത് കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടമുണ്ടായത്

അതേസമയം, സംസ്ഥാനത്ത് പരക്കെ വേനൽമഴ ശക്തമായിരിക്കുകയാണ്. മെയ് 31-ഓടെ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ലാ-നിനാ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ഇന്ത്യയിൽ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

No comments