Breaking News

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

 ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും




ആർസിബി ചെന്നൈ ആവേശകരമായ പോരാട്ടം ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങി കഴിഞ്ഞു. ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്. 3 ഓവറുകൾ അവസാനിക്കുമ്പോൾ 31 റൺസ് എടുത്ത് വിക്കറ്റ് നഷ്ടപ്പെടാതെ നിൽക്കുകയാണ് ആർസിബി. ഓപ്പണർമാർ തകർത്തടിക്കുന്നതിനിടയിൽ എത്തിയ മഴ നിലവിൽ കളിയിൽ മുടക്കിയിരിക്കുകയാണ്.കോഹ്‌ലി 9 പന്തിൽ 19 റൺസെടുത്ത് നിൽകുമ്പോൾ ഫാഫ് 12 റൺസ് നേടിയും നിൽക്കുന്നു.

ഇരുടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ കൂറ്റൻ സ്കോർ വേണമെന്ന വാശിയിൽ തന്നെ ഇറങ്ങിയ ആർസിബി ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയിരിക്കുന്നത്. ചെന്നൈയെ സംബന്ധിച്ച് വിജയം അവരെ അടുത്ത റൗണ്ടിലേക്ക് എത്തിക്കുമ്പോൾ ആർസിബിക്ക് മികച്ച മാർജിനിൽ ഉള്ള വിജയം നേടിയാൽ മാത്രമേ അടുത്ത റൗണ്ടിലെത്താൻ പറ്റുക ഉള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സാഹചര്യത്തിൽ ആർസിബിക്ക് ഇന്നത്തെ മത്സരത്തിൽ 18 റൺസിന്‌ വിജയം സ്വന്തമാക്കിയാൽ മാത്രമേ അടുത്ത റൗണ്ടിലെത്താൻ പറ്റുക ഉള്ളു. ചുരുക്കി പറഞ്ഞാൽ വിജയം മാത്രം പോരാ അത് 17 റൺസിന് ആണെങ്കിൽ പോലും പണി കിട്ടുന്ന അവസ്ഥയിലാണ് ആർസിബി നിൽക്കുന്നത്.

എന്തായാലും ചെന്നൈയെ സംബന്ധിച്ച് മഴ മൂലം മത്സരം മുടങ്ങിയാൽ പോലും അടുത്ത റൗണ്ടിലെത്താൻ സാധിക്കും. ആർസിബി എത്രയും വേഗം മഴ തീരാനും കൂടുതൽ റൺ നേടാനും ആഗ്രഹിക്കും

No comments