സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണു, മലയാളിയായ സൈനികന് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞ് ഹിമാചല്‍പ്രദേശിലേക്ക് മടങ്ങിയത് മൂന്നുമാസം മുമ്പ്
സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണു, മലയാളിയായ സൈനികന് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞ് ഹിമാചല്‍പ്രദേശിലേക്ക് മടങ്ങിയത് മൂന്നുമാസം മുമ്പ്
കോഴിക്കോട്: സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് മലയാളിയായ സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദര്‍ശ് ആണ് ഹിമാചല്‍ പ്രദേശില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇരുപത്തിയേഴ് വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനാണ് ആദര്‍ശ്. ആറ് മാസം മുന്‍പായിരുന്നു ആദര്‍ശിന്റെ വിവാഹം.
മൂന്ന് മാസം മുന്‍പാണ് ഹിമാചല്‍പ്രദേശിലേക്ക് പോയത്. ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. മൃതദേഹം ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

No comments