Breaking News

ടി20 ലോകകപ്പ് അഫ്‌ഗാൻ സ്‌പിൻ കെണിയില്‍ വീഴുമോ ഇന്ത്യ സൂപ്പര്‍ എട്ടിലെ ആദ്യ പോരിന് രോഹിത്തും സംഘവും

 ടി20 ലോകകപ്പ് 

അഫ്‌ഗാൻ സ്‌പിൻ കെണിയില്‍ വീഴുമോ ഇന്ത്യ 

സൂപ്പര്‍ എട്ടിലെ ആദ്യ പോരിന് രോഹിത്തും സംഘവും 






ബാര്‍ബഡോസ് :ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ യാത്രകള്‍ ഇന്ന് തുടങ്ങും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസ് കെൻസിങ്ടണ്‍ ഓവലില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.ഐസിസി ടൂര്‍ണമെന്‍റുകളില്‍ പതിവ് പോലെ തന്നെ ആദ്യ റൗണ്ടില്‍ മികവ് പുലര്‍ത്താൻ ഇത്തവണയും ടീം ഇന്ത്യയ്‌ക്കായി. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ മൂന്നിലും രോഹിത് ശര്‍മയും സംഘവും ജയിച്ചു. കാനഡയ്‌ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ, ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്.ബൗളര്‍മാര്‍ക്ക് ഏറെ ആനുകൂല്യം ലഭിച്ച അമേരിക്കയിലെ പിച്ചുകളിലായിരുന്നു ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മത്സരങ്ങള്‍. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് സൂപ്പര്‍ എട്ടിലെ സാഹചര്യം. കരീബിയൻ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ വമ്പൻ സ്കോറുകള്‍ പിറന്നേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സൂപ്പര്‍ 8ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഇതിനുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.

No comments