വിൻഡീസിന്റെ കോട്ട അടിച്ചുതകർത്ത് ഇംഗ്ലീഷ് പട സൂപ്പർ8 മത്സരത്തിൽ 8 വിക്കറ്റിന്റെ കൂറ്റൻ വിജയം
വിൻഡീസിന്റെ കോട്ട അടിച്ചുതകർത്ത് ഇംഗ്ലീഷ് പട
സൂപ്പർ8 മത്സരത്തിൽ 8 വിക്കറ്റിന്റെ കൂറ്റൻ വിജയം
സൂപ്പർ 8ലെ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് പട. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടിയ ഇംഗ്ലണ്ടിന്റെ ഒരു ശക്തമായ തിരിച്ചുവരുമാണ് വിൻഡീസിനെതിരെ കാണാൻ സാധിച്ചത്. ഫിൽ സോൾട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് സൂപ്പർ പ്രകടനം പുറത്തെടുത്തത്.
ഇതോടെ സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി 47 പന്തുകളിൽ 87 റൺസാണ് ഫിൽ സോൾട്ട് നേടിയത്. മറുവശത്ത് മികച്ച ഒരു സ്കോർ സ്വന്തമാക്കിയിട്ടും അത് പ്രതിരോധിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് വിൻഡീസ്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് വെസ്റ്റിൻഡീസ് മത്സരത്തിൽ കാഴ്ചവച്ചത്. വിൻഡീസിന്റെ ബാറ്റർമാർ എല്ലാവരും തരക്കേടില്ലാത്ത രീതിയിൽ റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും ആർക്കും വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കാൻ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി മാറുകയായിരുന്നു

No comments