Breaking News

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം, 30 പേർ മരിച്ചു നിരവധിപേർ ഗുരുതരാവസ്ഥയിൽ

 കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം, 

30 പേർ മരിച്ചു

നിരവധിപേർ ഗുരുതരാവസ്ഥയിൽ
 

ദുബൈ/കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ തീപിടിച്ച് 30 പേര്‍ മരിച്ചു. അല്‍ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫ്‌ളാറ്റിലാണ് അഗ്‌നിബാധയുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരു ലേബര്‍ ക്യാംപിന്റെ അടുക്കളയില്‍ നിന്നാണ് തീ കണ്ടത്.


തീ കത്തുന്ന വിവരമറിഞ്ഞയുടന്‍ പലരും കെട്ടിടത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ അദാന്‍, ജാബിര്‍, മുബാറക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസിക്കുന്നയിടമാണിത്. മലയാളികളാണ് കൂടുതലും.

No comments